Grinto Davy

Nov 14, 20202 min

Are You Hungry?

Don’t we constantly hear “I always feel hungry!” Some say they have serious hunger issues ... Is feeling hungry a “problem” ?

NO ! Actually hunger is good. It’s important to feed yourself light whenever you are hungry. It is not necessary to treat hunger with anxiety. hunger is sign that your body is function well especially your digestive organs. Even when it’s so, dark we can see many people trying to fight hunger or even taking medication to reduce their hunger levels, often tampering their normal hormone levels. For those who don’t consume food when hungry, or you choose to take supplements often land up with no hunger and tampered eating patterns. These are the people who have difficulty getting their weight management done.


 
When we don’t treat hunger with real foods, then we get into cravings! It’s cravings that we have to treat effectively coz it’s cravings that make us want to over eat, or want to have sugary items, juices, etc.. this is why we hear people telling us that they don’t eat a lot or consume large quantity but can’t resist to sugary items or chocolates . Understand it’s the wrong eating habits .


 
Get to real foods and eat them while hungry or else your brain will lead you to cravings , and understand it’s not the “will power” that is to be blamed .


 
In simple words, the problem is in the mind in which you eat bad foods, just because you haven’t consumed right foods at the right time. We can overcome this issue by eating real foods At the right time. Above all, hunger or having hunger is not a disease , and hunger is good . Enjoy eating !

Grinto Davy Chirakekkaren

Founder ESCASO® GDDiET®

Author ESCASO CODE

Orthopaedic Physiotherapist

Clinical Nutritionist

Health & Wellness Coach

വിശപ്പ് വരുന്നത് പ്രശ്നമാണോ? ചിലർ പറയും എനിക്ക് ഭയങ്കര വിശപ്പാണ്. എന്നാൽ ഇടക്കിടെ വിശപ്പ് വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാം. വിശപ്പ് അസുഖമാണോ? അല്ല.

വിശപ്പ് നല്ലതാണ്. വിശപ്പ് വരുമ്പോൾ നല്ല ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും പേടി വിശപ്പിനെയാണ്. എന്നാൽ വിശപ്പ് വരുന്നത്, നിങ്ങളുടെ ശരീരം ശരിയായി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ്. എന്നാൽ പലരും വിശപ്പ് വരാതിരിക്കുവാനുള്ള ശ്രമത്തിലാണ്. വിശപ്പില്ലാതിരിക്കുന്നതിനുള്ള മരുന്നുകൾ, പൊടികൾ എന്നിവ ഇവർ ഉപയോഗിക്കുന്നത് കാണാം. ശരിയായി സമയത്തു ഭക്ഷണം കഴിക്കാത്തവർക്ക്, വിശപ്പ് വന്നാലും ഭക്ഷണം മനഃപൂർവം ഒഴിവാക്കുന്നവർക്ക് പിന്നീട് തീരെ വിശപ്പില്ലാത്ത അവസ്ഥ ഉണ്ടാകുന്നു. ഇവർക്കാണ് പിന്നീട് ഭാരം കുറയ്ക്കാൻ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.


 
വിശപ്പിനെ നല്ല രീതിയിൽ നേരിട്ടില്ലെങ്കിൽ പിന്നീട് അത് ആസക്തിയായി മാറുന്നു. ഭക്ഷണത്തോടുള്ള ആസക്തി. ഇതിനെ Cravings‌ എന്ന് ഇംഗ്ലീഷിൽ പറയുന്നു. ഈ ആസക്തിയാണ് അഥവാ Cravings ആണ് വരാതെ നോക്കേണ്ടതും അല്ലെങ്കിൽ ഒഴിവാക്കേണ്ടതും. കാരണം ഇത്തരം സന്ദർഭങ്ങളിൽ ഒരിക്കലും നമ്മൾ നല്ല ഭക്ഷണങ്ങൾ അന്വേഷിക്കാറില്ല. അവിടെ കൂടുതൽ മധുരമടങ്ങിയ ഭക്ഷണങ്ങളും, ജ്യൂസുകളും, മധുര പലഹാരങ്ങളും കൂടുതൽ കഴിക്കണമെന്ന് തോന്നും. ഇതാണ് ശരീരഭാരം കൂട്ടുന്നത്. പലരും പറയുന്ന കാര്യമാണ്, ഞാൻ ഭക്ഷണമൊന്നും അങ്ങനെ വാരിവലിച്ചു കഴിക്കാറില്ല. എന്നാൽ ഇടക്കിടെ മധുരം കഴിക്കാൻ, ചോക്ലേറ്റ് കഴിക്കാൻ തോന്നും. മനസ്സിലാക്കുക - നിങ്ങളുടെ ഭക്ഷണക്രമം തെറ്റാണ്.

അപ്പോൾ വിശപ്പ് വരുമ്പോൾ നല്ല ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം. അതൊഴിവാക്കിയാൽ കൂടുതൽ മോശം ഭക്ഷണം കഴിക്കുവാനുള്ള ആഗ്രഹത്തിലേക്ക് തലച്ചോറ് നിങ്ങളെ നയിക്കും. അവിടെ വിൽപവർ കൊണ്ട് ഒന്നും സംഭവിക്കില്ല.

അതായത് ലളിതമായി പറഞ്ഞാൽ, ആവശ്യമുള്ള സമയത്തു, ശരിയായി വിശക്കുന്ന സമയത്തു ആവശ്യമായ ഭക്ഷണം കഴിക്കാതെ, പിന്നീട് മോശം ഭക്ഷണം കഴിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന മാനസികാവസ്ഥയാണ് പ്രശ്നം. നല്ല ഭക്ഷണങ്ങൾ സമയത്തിന്, വിശക്കുമ്പോൾ കഴിച്ചാൽ cravings-നെ എളുപ്പത്തിൽ നേരിടാം. അല്ലാതെ വിശപ്പിനെ ഒരു അസുഖമായി കാണേണ്ട.

Grinto Davy Chirakekkaren

Founder ESCASO® GDDiET®

Author ESCASO CODE

Orthopaedic Physiotherapist

Clinical Nutritionist

Health & Wellness Coach

    1240
    3