Grinto Davy

Feb 27, 20211 min

Sleep Dysfunction & Health

ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഉറക്കക്കുറവ് നമ്മുടെ ശരീരത്തിലുണ്ടാകുന്ന ദോഷകരമായ അവസ്ഥകളെ കുറിച്ചുംപുതിയ പുതിയ പഠനങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു.

ആവശ്യത്തിന് നല്ല മേന്മയേറിയ ഉറക്കം ലഭിക്കാതിരിക്കുന്നത്, നമ്മുടെ രക്തസമ്മർദ്ദം, ഹൃദയത്തിന്റെ പ്രവർത്തനം, മാനസിക നില, ഹോർമോൺ പ്രവർത്തനങ്ങൾ, രോഗപ്രതിരോധശേഷി എന്നിവയെ സാരമായി ബാധിക്കുന്നു.

കോർട്ടിസോൾ കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം ഇന്സുലിന് പ്രതിരോധം വർധിക്കുന്നു. അമിതവണ്ണം പ്രത്യേകിച്ച്വയറിനുള്ളിലെ ആന്തരികാവയവങ്ങളെ ചുറ്റിയുള്ള കൊഴുപ്പ് - വിസറൽ ഫാറ്റ് - ക്രമാതീതമായി കൂടുന്നു.

വിശപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. ഭക്ഷണത്തോടുള്ള ആസക്തി - ക്രെവിങ്‌സ് - വർദ്ധിക്കുന്നു.

ഉറക്കക്കുറവ് മൂലം ശരീരത്തിലെ ഓക്സിഡേറ്റീവ് സ്‌ട്രെസ് വർദ്ധിക്കുന്നു.

വളരെ കുറച്ചുറങ്ങുന്നവരിൽ വിഷാദരോഗം, സന്ധിവാതം, പ്രമേഹം, ആസ്ത്മ മുതലായ ജീവിതശൈലീ രോഗങ്ങൾക്ക്കാരണമാകുന്നു.

ഉറക്കവും അമിതവണ്ണവും പരസ്പരം ബന്ധപെട്ടു കിടക്കുന്നു. അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉറക്കംനിർബന്ധമായും ശ്രദ്ധിക്കണം. എപ്പോഴെങ്കിലും ഉറങ്ങുകയല്ല, നല്ല ഗുണനിലവാരമുള്ള ഉറക്കം തന്നെ അവർക്ക് ലഭിക്കണം.

ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും എസ്കാസോ കോഡ് എന്നപുസ്തകത്തിൽ കൂടുതലായി വിവരിച്ചിട്ടുണ്ട്.

Grinto Davy Chirakekkaren

Founder - ESCASO GDDIET

Author - ESCASO CODE

Orthopaedic Physiotherapist

Clinical Nutritionist

Health & Wellness Coach

    1660
    3