Holiday Diet

Updated: Dec 17, 2020

ഭാരം കുറക്കാൻ ശ്രമിക്കുന്ന പലരും എന്നോട് ചോദിക്കുന്ന വളരെ സാധാരണയായ ചോദ്യമാണ് അവധിക്കാലയാത്രകളിൽ അല്ലെങ്കിൽ പാർട്ടികൾക്ക് പോകുമ്പോൾ എങ്ങിനെ എന്റെ ഡയറ്റ് ‌ നോക്കും? ഞാൻ ഈ പ്രോഗ്രാം ചെയുമ്പോൾ വളരെ ഭംഗിയായി സമയത്തിന് ഭക്ഷണം കഴിക്കുണ്ട്, പക്ഷെ യാത്രപോകുമ്പോൾ അല്ലെങ്കിൽ തിരക്കുകൾ വരുമ്പോൾ ഡയറ്റ് നോക്കാൻ പറ്റില്ലാ എന്ന്. അല്ലെങ്കിൽ തിരക്കുകൾകഴിഞ്ഞു ഡയറ്റ് നോക്കാം എന്ന്. കുറച്ചു ദിവസത്തേക്കു ശ്രദ്ധിക്കേണ്ട കാര്യമല്ല ഡയറ്റ്. അമിതഭാരം കുറക്കാൻ കുറച്ചു ദിവസത്തേക്ക് കഷ്ടപ്പെട്ട് ചെയ്യേണ്ടകാര്യവുമല്ല. ഏതു തിരക്കിലും യാത്രകളിലും സമയത്തിന് ഭക്ഷണം നല്ല ഭക്ഷണം എന്നത് ഒരു ശീലമാക്കണം. ഡയറ്റ് ‌ എന്ന്പറയുന്നത് ഒരു ജീവിതശൈലി ആണ്. അത് നമ്മുടെ ആരോഗ്യത്തിന് വേണ്ടി അസുഖങ്ങൾ വരാതിരിക്കുന്നതിനു വേണ്ടി നമ്മുടെ പ്രൊഡക്ടിവിറ്റികൂട്ടുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യമാണ്. അതിന്റെ കൂടെ നടക്കുന്ന ഒരു സൈഡ് എഫ്ഫക്റ്റ് ആണ് ഭാരംകുറയുക എന്നത്.


അതുകൊണ്ടുതന്നെ പലരും എന്നോട് ചോദിക്കുന്ന വളരെ സാധാരണയായ ചോദ്യമാണ് അവധിക്കാലയാത്രകളിൽ എങ്ങിനെ എന്റെ ഡയറ്റ് നോക്കും. ഉത്തരം വളരെ ലളിതമാണ്. നല്ല ഭക്ഷണം സമയത്തിന് കഴിക്കുക എന്നതാണ് പ്രധാനം. അത് 100 ശതമാനം പെർഫെക്ഷൻ എന്ന് പറയുന്ന ഒന്നല്ല . നമ്മളെല്ലാവരും മനുഷ്യന്മാരാണ് അതുകൊണ്ടുതന്നെ പെർഫെക്ഷൻ എപ്പോഴും നടക്കുന്ന കാര്യവുമല്ല. നമ്മുടെ ശരീരത്തെക്കുറിച്ചും എന്തുകൊണ്ടാണ് ശരീരഭാരം കൂടുന്നതെന്നും വ്യക്തമായി മനസിലാക്കുകയും ചെയ്താൽ വളരെ ഈസിയായി ഈ പ്രശ്നങ്ങൾ നമുക്ക് സ്വയം കൈകാര്യംചെയ്യാവുന്നതാണ്. പലപ്പോഴും അമിതവണ്ണം കൂടുന്നതിന്റെ കാരണങ്ങൾ ഭക്ഷണം കഴിക്കുന്നതിന്റെ പ്രശ്നമായി നമ്മൾ കാണുന്നു എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. ഓരോ ഭക്ഷണവും നമ്മുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കുവാൻ സാധിക്കണം. ഞാൻ ഒരു യാത്ര പോയാൽ അല്ലെങ്കിൽ ഒരു പാർട്ടിക്കു പോയാൽ ഷുഗർ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിച്ചാൽ അതിന്റെ ബുദ്ധിമുട്ടുകൾ എനിക്ക് മനസ്സിലാകും. അത് എന്റെ ദഹനത്തെ ബാധിക്കും, അകെ ഒരുസുഖമില്ലാത്ത അല്ലെങ്കിൽ എനർജി ഇല്ലാത്ത അവസ്ഥ. പക്ഷെ അതല്ല ഞാൻ ആഗ്രഹിക്കുന്നത്. ജീവിതത്തിലെ എന്തുകാര്യം എന്നതുപോലെ ആരോഗ്യത്തോടെ ഊർജ്ജസ്വലതയോടെ അമിതവണ്ണമില്ലാതെ അവധികാലം ആഘോഷിക്കുന്നതിനു ശരിയായ തെയ്യാറെടുപ്പുകൾ ആവശ്യമാണ്. താഴെ കൊടുത്തിരിക്കുന്നകാര്യങ്ങൾ എന്റെ ക്ലൈന്റ്‌സ് വളരെ ഭംഗിയായി ചെയ്തുവരുന്നു.


1 . നിങ്ങളുടെ ശരീരവും മനസ്സും എങ്ങനെ ഫീൽ ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? - ഒരു അവധികാലം കഴിഞ്ഞാൽ ഒരു പാർട്ടികഴിഞ്ഞാൽ എങ്ങനെ ഫീൽ ചെയ്യണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിർബന്ധമായും എഴുതുക, തുടർച്ചയായി വായിക്കാവുന്ന തരത്തിൽ നിങ്ങളുടെ കൈയിൽ വക്കുക. പരമാവധി ജ്യൂസുകൾ, പഞ്ചസാരകൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ , കൃത്രിമ പാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക .


2 . ഒരു കാരണവശാലും ഭക്ഷണങ്ങൾ ഒഴിവാക്കാതിരിക്കുക. നല്ല പ്രോട്ടീനും നല്ല ഫാറ്റുകളും അടങ്ങിയസ്നാക്കുകളും നിർബന്ധമായും കഴിക്കുക. പാർട്ടിക്ക് കൂടുതൽ കഴിക്കാമല്ലോ എന്ന് വിചാരിച്ചു ബാക്കിസമയങ്ങളിൽ ഭക്ഷണം കഴിക്കാതിരിക്കരുത്. ഇതു പാർട്ടിക്ക് പോകുമ്പോൾ വാരിവലിച്ചു കഴിക്കുന്നത്ഒഴിവാക്കാൻ സാധിക്കും.


3. ബഫറ്റ്‌ കഴിക്കുമ്പോൾ റിഫൈൻഡ് കാർബ്‌സ്, ബ്രഡ് , മൈദ, കൂടുതൽ മധുരമടങ്ങിയ പാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവപരമാവധി ഒഴിവാക്കുക. നമ്മുടെ സാധാരണ ഭക്ഷണങ്ങളോ, അല്ലെങ്കിൽ നല്ല യഥാർത്ഥ ഭക്ഷണങ്ങളോ ഉദാഹരണത്തിന് ചോറ് ( അത് ഫ്രൈഡ് റൈസ്, ബിരിയാണി, പുലാവ് എന്തുമാകാം ), ഫിഷ്, ചിക്കൻ, ബട്ടർ, ചീസ്, സലാഡ്‌സ്, വെജിറ്റബ്ൾസ് എന്നിവ കൂടുതൽ കഴിക്കുക. ചിക്കെൻ സലാഡ്‌സ്, ഫിഷ് സലാഡ്‌സ്, എന്നിവയും ധാരാളം കഴിക്കാം. ഐസ് ക്രീം കഴിക്കണമെങ്കിൽ പ്രധാന ഭക്ഷണത്തിനു ശേഷം അപ്പോൾ തന്നെ കഴിക്കാതെ അല്പസമയം ഏകദേശം ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞതിന് ശേഷം കഴിക്കുക. എന്നാൽ മുകളിൽ പറഞ്ഞ നല്ല ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കുകയാണെങ്കിൽ കൂടുതൽ മധുരം കഴിക്കണം എന്ന തോന്നലുകൾ നിങ്ങൾക്കുണ്ടാകുകയില്ല. കഴിക്കുകയാണെങ്കിൽ മധുരം കൂടുതൽ കഴിക്കുവാൻ നിങ്ങള്ക്ക് തോന്നുകയില്ല


4 . ആക്ടിവായിരിക്കുക - ഭക്ഷണത്തിനു ശേഷം കൂടുതൽ ആക്ടിവിറ്റികൾ പ്ലാൻ ചെയുക. അല്പം നടക്കുക, ഡാൻസ്, ഏതെങ്കിലും കളികൾ ഇവയെല്ലാ നിങ്ങളെ ആക്ടിവാക്കാൻ സഹായിക്കും. വിനോദയാത്രകൾആണെങ്കിലും കൂടുതൽ ആക്ടിവായിട്ടുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യുക, നടത്തം, ട്രെക്കിങ്ങ്, സൈക്ലിംഗ് എന്നിവ.


5 . ഭക്ഷണം ആസ്വദിച്ച് കഴിക്കുക -ഇരുന്നു റിലാക്സ് ചെയ്തു എന്താണ് കഴിക്കുന്നത് എന്ന് മനസിലാക്കി, ഭക്ഷണത്തിന്റെ രുചി നിറം മണം എന്നിവ അറിഞ്ഞു കഴിക്കുക.ഭക്ഷണം ചവച്ചരച്ചു കഴിക്കുക. തുറസായസ്ഥലങ്ങൾ ഉണ്ടെങ്കിൽ അവിടെ ഇരുന്നു കഴിക്കുക.


6 . ഭക്ഷണം നല്ല മരുന്നാണ് - നല്ല ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തെ നല്ല രീതിയിൽ പ്രവർത്തിപ്പിക്കുന്നു. ഹോർമോൺ പ്രവർത്തനങ്ങൾ സാധാരണരീതിയിൽ ആകുന്നു. മോശം ഭക്ഷണങ്ങൾ പ്രതേകിച്ചു കൃത്രിമഭക്ഷണങ്ങൾ നമ്മുടെ ശാരീരികപ്രവർത്തനങ്ങളെ താറുമാറാക്കുന്നു.


7 . മറ്റുള്ളവർ നിർബന്ധിക്കുമ്പോൾ സ്നേഹപൂർവം ഒഴിവാക്കുക. - കൂട്ടുകാരും ബന്ധുക്കളും നിർബന്ധിക്കുമ്പോൾ നല്ല ഭക്ഷണങ്ങൾ മാത്രം തിരഞ്ഞെടുക്കുക. അല്ലാതെ പാർട്ടിക്കു പോകാതിരിക്കു കകഴിക്കാതിരിക്കുക എന്നിവ ചെയ്യരുത്.


8 . മദ്യം ഒഴിവാക്കുക - പരമാവധി മദ്യം ഒഴിവാക്കുക അല്ലെങ്കിൽ കുറയ്ക്കുക. എല്ലാ മദ്യവും ധാരാളം ഷുഗർ അടങ്ങിയതും വളരെ കലോറി കൂടുതലുമാണ്. മദ്യം നമ്മുടെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും അമിതമായി മോശം ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ചെയ്യുന്നു.


9 . സ്വയം ശിക്ഷിക്കരുത്. - തെറ്റായി ഭക്ഷണം കഴിച്ചുപോയാലും നിങ്ങൾ സ്വയം കുറ്റപ്പെടുത്താതിരിക്കുക. അടുത്തസമയം മുതൽ നല്ല ഭക്ഷണം കഴിച്ചു തുടങ്ങുക. ഒരു നേരം തെറ്റിയാൽ അന്ന് മുഴുവൻ തെറ്റിക്കാം എന്ന ചിന്തപാടില്ല. തെറ്റിച്ചതുകൊണ്ടുള്ള സ്ട്രെസ് ഡിപ്രെഷൻ എന്നിവ വീണ്ടും നിങ്ങളുടെ ശരീരഭാരം വർധിപ്പിക്കും, എനിക്ക് വിൽപവർ ഇല്ല എന്ന തോന്നലും നല്ലതല്ല. കാരണം ഇവിടെ വിൽപവറിനു സ്ഥാനമില്ല.


നല്ലൊരു അവധികാലം ആശംസിക്കുന്നു. കൂടെ ആരോഗ്യകരമായ പുതുവത്സരാശംസകളും നേരുന്നു.


Grinto Davy Chirakekkaren

Founder ESCASO® GDDiET®

Orthopaedic Physiotherapist

Clinical Nutritionist

Health & Wellness Coach

Author : ESCASO CODE


#health #healthylifestyle #healthyfood #healthcoach #wellnesscoach #obesity #weightlosss #diet #healthydiet #grintodavy #escaso #escasocode #gddiet #holidays #christmas

Privacy Policies          Contact            Terms & Conditions

©2021 by Grinto Davy Chirakekkaren