top of page

കാൽമുട്ടുവേദന : മരുന്നുകൾ മാത്രം മതിയോ?

താഴെ പറയുന്ന ബുദ്ധി മുട്ടുകൾ നിങ്ങൾക്കുണ്ടോ?

1. മുട്ട് മടക്കി നിവർത്തുമ്പോൾ വേദന

2. സ്‌റ്റെപ് കയറുമ്പോൾ വേദന

3. ചിലർക്ക് സ്റ്റെപ്പ് ഇറങ്ങുമ്പോൾ വേദന

4. അല്പസമയം ഇരുന്ന് എഴുന്നേൽക്കുമ്പോൾ വേദന

5. കാൽമുട്ടിൽ നീര് വരിക

6. നടക്കുവാൻ പ്രയാസം

7. തുടയുടെ പേശികളിൽ വേദന

8. കാലിന്റെ വശങ്ങളിൽ വേദന

കാൽമുട്ടുവേദന വളരെ സാധാരണയായി കാണുന്ന പ്രധാന ആരോഗ്യപ്രശ്നമാണ്. പ്രായമാകുന്തോറും ഇത് കൂടുതൽ കാണുന്നു എങ്കിലും ചെറുപ്പക്കാരിലും ഇപ്പോൾ സാധാരണയാണ്. വളരെ സിംപിൾ ആയി തേയ്മാനം വന്നു എന്ന് പറയുന്നു എല്ലാവരും. കൽമുട്ടുകളുടെ വേദനക്ക് കാരണം പലതുണ്ടെങ്കിലും തേയ്മാനം എന്ന് എളുപ്പത്തിൽ വിളിക്കുന്ന ഓസ്റ്റിയോആർത്രൈറ്റിസ്‌ ആണ് ഏറ്റവും സാധാരണയായി കാണുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ കാൽമുട്ടിന്റെ ചലനശേഷിയെ ബാധിക്കുകയും, സന്ധികളുടെ ഘടന തന്നെ മാറ്റുകയും ചെയ്യും. നമ്മുടെ നാട്ടിൽ ഭൂരിഭാഗം പേരും ആ ഒരു ഘട്ടത്തിൽ എത്തുന്നത് വരെ കാര്യമാക്കാറില്ല. പലപ്പോഴും കുറച്ച് വേദനസംഹാരികൾ മാത്രം കഴിച്ച് വേദന കുറക്കുകയും ചെയ്യും. എന്നാൽ രോഗം കൂടുതലായാൽ, മുട്ട് വളഞ്ഞു തുടങ്ങിയാൽ മുട്ടുമാറ്റിവക്കൽ വരെ വേണ്ടി വരുന്നു. മാത്രമല്ല സർജറി കഴിഞ്ഞാലും വളരെ പ്രധാനമാണ് ഫിസിയോതെറാപ്പി. ഇനി അമിതവണ്ണമുള്ളവരാണെങ്കിൽ സർജറി കഴിഞ്ഞാലും, അമിതവണ്ണം കുറച്ചാലേ അവർക്ക് സുഖകരമായി നടക്കുവാനും, ദൈനംദിന പ്രവർത്തികൾ ചെയ്യുവാനും സാധിക്കുകയുള്ളു.

എന്നാൽ തുടക്കത്തിൽ വേദന സംഹാരികളുടെ കൂടെ ( വേദന സംഹാരികൾ ആവശ്യമുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ഉപയോഗിക്കുക ) ഫിസിയോതെറാപ്പി കൂടെ നിർബന്ധമായും ചെയ്യേണ്ടതുണ്ട്. ഫിസിയോതെറാപ്പി ചെയ്യുന്നത്, ഫിസിയോതെറാപ്പിസ്റ്റിന്റെ നിർദ്ദേശാനുസരണമാണെന്ന് ഉറപ്പ് വരുത്തുക. തേയ്മാനം (Cartilage deganeration ) മാറ്റിയെടുക്കാൻ സാധിക്കുന്നില്ല. എന്നാൽ തുടക്കത്തിൽ, ഇതുമൂലം കാൽമുട്ടിന്റെ പേശികളിൽ വേദനകൾ ആരംഭിക്കുന്നു. പേശികൾ ടൈറ്റ് ആകുന്നു, ബലം കുറയുന്നു, പേശികളിൽ ട്രിഗ്ഗർ പോയ്ന്റ്സ് (trigger point ) എന്ന് പറയുന്ന വേദനയുള്ള ചെറിയ കെട്ടുകൾ (knots ) വരുന്നു. ഇതിൽ നിന്നും മറ്റു ഭാഗങ്ങളിലേക്ക് വേദന പടരുന്ന പോലെ തോന്നുന്നു. ഏതു വശത്തെ പേശികളുടെ ബലമാണോ കുറയുന്നത്, അതിനനുസരിച്ച്, കാൽമുട്ടിലെ ചിരട്ട ( patella ) യുടെ ചലനം തടസപ്പെടുകയോ, അല്ലെങ്കിൽ വശങ്ങളിലേക്ക് കൂടുതൽ ചിരട്ട നീങ്ങുകയോ ചെയ്യുന്നു. ഇതുമൂലമാണ്‌, സ്റ്റെപ്പുകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും വേദന ഉണ്ടാകുന്നതിന് കാരണം. നിങ്ങൾക്ക് അമിതവണ്ണമുണ്ടെങ്കിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായിരിക്കും. അമിതവണ്ണമുണ്ടെങ്കിൽ ശരീരഭാരം കുറക്കാതെ വേദന മാത്രം കുറച്ചാൽ, എന്ത് മാറ്റമാണ് നിങ്ങളുടെ കാൽമുട്ടിൽ വരുന്ന ഭാരത്തിൽ വരുന്നത്? മുട്ടിലേക്കുള്ള ഭാരം കൂടുമ്പോളല്ലേ വേദനയും കൂടുന്നത്?



അമിതവണ്ണവും, കാൽമുട്ടുവേദനയുമുള്ളവരോട് ഡോക്ടർമാർ വണ്ണം കുറയ്ക്കണമെന്ന് പറയാറുണ്ട്. എന്നാൽ വണ്ണം കുറയ്ക്കാൻ നമ്മുടെ മനസ്സിൽ രണ്ട് കാര്യങ്ങളെ ആദ്യം വരികയുള്ളു? ഒന്നുങ്കിൽ കൂടുതൽ ഓടണം അല്ലെങ്കിൽ വ്യായാമം ചെയ്യണം ഒപ്പം ഭക്ഷണം കുറയ്ക്കണം. മുട്ടുവേദന ഉള്ളതുകൊണ്ട് കൂടുതൽ ഓട്ടവും നടത്തവും, മറ്റ് വ്യായാമങ്ങളും സാധിക്കുകയില്ല, അതുകൊണ്ട് ഭക്ഷണം വളരെയധികം ഇവർ കുറയ്ക്കും. എന്ത് സംഭവിക്കും? ശരീരത്തിന്റെ ഭാരം കുറയും. പക്ഷെ കുറയുന്നത് പേശികളുടെ ഭാരമായിരിക്കും. പേശികളാണ് നമ്മുടെ സന്ധികളുടെ പ്രവർത്തനത്തിന് ആവശ്യമായ പ്രധാന ഘടകം. ഒപ്പം സന്ധികളുടെ സപ്പോർട്ടിനും പേശികൾ ആവശ്യമാണ്. എന്നാൽ ഭക്ഷണം കുറാച്ചുകൊണ്ടുള്ള ഡയറ്റിൽ പേശികൾ കൂടുതലായി നഷ്ടപ്പെടുന്നു. ശരീരത്തിന്റെ ഭാരം കുറയും. പക്ഷെ അധികമുള്ള കൊഴുപ്പ് കുറയാതെ നിൽക്കും. മുട്ട് വേദന ആദ്യത്തെക്കാൾ കൂടുതലാകുകയും ചെയ്യും. ഇവിടെ, ഡോക്ടർ പറഞ്ഞത് വ്യക്തി ചെയ്തു. ഭാരം കുറച്ചു. പക്ഷെ മനസ്സിലാക്കേണ്ടത്, ഇത്തരം സാഹചര്യങ്ങളിൽ വണ്ണം കുറയ്ക്കാൻ പറയുന്നത്, ശരീരഭാരം എങ്ങനെയെങ്കിലും കുറയ്ക്കുക എന്നല്ല. മറിച്ച് അമിതമായ കൊഴുപ്പ് മാത്രം കുറയ്ക്കുക എന്നതാണ്.

എസ്കാസോ - സ്മാർട്ട് ഫിസിയോതെറാപ്പിയിൽ ചെയ്യുന്നത്.

രോഗി വരുമ്പോൾ വിശദമായ ബോഡി കോമ്പോസിഷനും ഫിസിയോതെറാപ്പി അസ്സെസ്സ്മെന്റ് എടുക്കുകയുമാണ് ആദ്യം ചെയ്യുന്നത്. ഇതിലൂടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവുകൾ, കാലിലെ പേശികളുടെ കൊഴുപ്പിന്റെ ഭാരം, പേശികളുടെ ഭാരം, എന്നിവയും കാൽമുട്ടിന്റെ ഘടന, പേശികളുടെ അവസ്ഥ, ബലം , സന്ധികളുടെ ചലനശേഷി, ബാലൻസ്, വേദനയുടെ കാഠിന്യം, രോഗിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ, ചെയ്യാൻ സാധികാത്ത കാര്യങ്ങൾ, ഇവയെല്ലാം പരിശോധിക്കുന്നു. ഇതിനനുസരിച്ചാണ് ആ വ്യക്തിയുടെ ഭക്ഷണശീലങ്ങൾ, വ്യായാമങ്ങൾക്ക് പകരം എന്തെല്ലാം ചെയ്യണം, ഫിസിയോതെറാപ്പിയിലെ ഏതെല്ലാം ചികിത്സാ രീതികൾ കാര്യങ്ങൾ ചെയ്യണം, ഏതെല്ലാം വ്യായാമങ്ങൾ ആദ്യം തുടങ്ങണം, ഏതെല്ലാം പേശികളെ ബലപ്പെടുത്തണം, എന്നെല്ലാം തീരുമാനിക്കുന്നത്. ഇതിനായി താഴെ പറയുന്ന രീതികൾ ആവശ്യമായി വന്നേക്കാം.

1 . പേശികളുടെ മുറുക്കം കുറക്കാനായുള്ള ഇന്റഗ്രേറ്റഡ് ന്യൂറോ മുസ്‌ക്യൂലർ ചികിത്സകൾ ( Integrated Neuromuscular techniques )

2. ട്രിഗർ പോയ്ന്റ്സ് കുറയ്ക്കാനായി പൊസിഷണൽ റിലീസ് (positional release), മസിൽ എനർജി ടെക്‌നിക് ( Muscle Energy Techniques )

3. ചിരട്ടയുടെ ചലനം ശരിയാക്കുന്ന പ്രോഗ്രാം - ഇതിനായി ടേപ്പിങ് (kinesio tape , Atheletic tape) എന്നിവ ഉപയോഗിക്കുന്നു.

4 . കാൽമുട്ട് സന്ധിയുടെ ചലശേഷിയും ഘടനയും നിലനിർത്തുന്നതിനുമുള്ള മൊബിലൈസഷൻ (Joint Mobilization ) രീതികൾ

5. വേദനകൾ കുറക്കുന്നതിനായി ഏറ്റവും സുരക്ഷിതമായ ഇലെക്ട്രോതെറാപ്പി

6. ബാലൻസ്, ഫ്ലെക്സിബിലിറ്റി എന്നിവ നിലനിർത്തുവാനും, കൂട്ടുവാനും ആവശ്യമായ വിർച്യുൽ റീഹാബിലിറ്റേഷൻ പ്രോഗ്രാം


7. വ്യായാമങ്ങൾക്ക് പകരമായി ചെയ്യുന്ന മയോ സ്റ്റിമുലേഷൻസ്

8. അമിതവണ്ണം കുറക്കുന്നതിനുള്ള പ്രോഗ്രാമുകൾ

9. ഭക്ഷണങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനമായ ചികിത്സയാണ് ഫിസിയോതെറാപ്പി. ലോകത്തിലെ എല്ലാ വികസിത രാജ്യങ്ങളിലും ഫിസിയോതെറാപ്പി തുടക്കത്തിലേ ചെയ്യുന്നു. ഏത് പ്രായക്കാർക്കും അത്യാവശ്യമായ ചികിത്സയാണ് ഫിസിയോതെറാപ്പി. യാതൊരുവിധ മരുന്നുകളോ സർജറികളോ ഫിസിയോതെറാപ്പിയിലില്ല. അതുകൊണ്ടുതന്നെ വളരെ തുടക്കത്തിൽ ഫിസിയോതെറാപ്പി നിങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും യാതൊരു പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ.

വേദനകൾ വേദനസംഹാരികൾ കഴിച്ച് ഒളിച്ചുവക്കുകയല്ല ചെയ്യേണ്ടത്. വേദനയുടെ കാരണം കണ്ടെത്തി അതിനെ ശരിയാക്കുകയാണ് വേണ്ടത്. വേദനസംഹാരികൾ ഒരിക്കലും പേശികളെ ബലപ്പെടുത്തുകയില്ല, ചിരട്ടയുടെ ചലനം ശരിയാക്കുന്നില്ല, സന്ധികളുടെ പ്രവർത്തനം സുഗമമാക്കുന്നില്ല., സർജറികൾ ചെയ്ത് കാൽമുട്ട് മാറ്റിവച്ചാലും, ഭംഗിയായി നടക്കണമെങ്കിലും പേശികൾക്ക് ബലം വരണമെങ്കിലും ഫിസിയോതെറാപ്പി അത്യാവശ്യമാണ്. വേദനവരുന്നവരെല്ലാം വിശ്രമം എടുത്തു ജീവിക്കുകയാണോ വേണ്ടത്? എല്ലാ പഠനങ്ങളും പറയുന്നത് സർജറി ചെയ്യുന്നതും ഫിസിയോതെറാപ്പിയും ജീവിതശൈലിയിലെ മാറ്റങ്ങളും ഒരുപോലെ ഗുണകരണമാണ് എന്നതാണ്. എന്നാൽ ഫിസിയോതെറാപ്പി നിങ്ങൾ എത്രയും തുടക്കത്തിൽ ആരംഭിക്കുന്നു, അത്രെയും വേഗത്തിൽ നിങ്ങളുടെ ചലനശേഷി വീണ്ടെടുക്കുവാൻ നിങ്ങളെ സഹായിക്കുന്നു. അനാവശ്യമായ ഓപ്പറേഷനുകൾ ഇതുമൂലം ഒഴിവാക്കാൻ സാധിക്കും.


References





bottom of page