
തടി കുറയ്ക്കാൻ ഓടേണ്ട!
ഗ്രിന്റോ ഡേവി ചിറക്കേക്കാരൻ
അമിതവണ്ണത്തേയും ജീവിതശൈലീ രോഗങ്ങളെയും നേരിടുവാനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ വഴി
എസ്കാസോ കോഡ്

“എസ്‌കാസോ കോഡ്, ഒരു ആരോഗ്യ-ജീവിതശൈലി പുസ്തകമാണ്, അത് നിങ്ങളുടെ ഭക്ഷണശീലങ്ങൾ ശരിയാക്കാനും ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായി തുടരാനും സഹായിക്കുന്നു. ഫിസിയോതെറാപ്പിസ്റ്റ്, നുട്രീഷനിസ്റ്റ്, ഹെൽത്ത് & വെൽനെസ്സ് കോച്ച് എന്നീ നിലകളിൽ കഴിഞ്ഞ ദശകങ്ങളിൽഎനിക്ക് ലഭിച്ച അനുഭവങ്ങളിൽ നിന്ന് അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം പൂർണമായും തയ്യാറാക്കിയിരിക്കുന്നത്. അമിതവണ്ണത്തിനുള്ള എല്ലാ കാരണങ്ങളും അതിൽ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ വഴികളും ഈ പുസ്തകത്തിൽ വിശദമായി ചർച്ചചെയ്യുന്നു. മിക്ക ഭക്ഷണക്രമത്തിലും അമിതവണ്ണം കുറയ്ക്കുന്ന പ്രോഗ്രാമുകളിലും പറയുന്നതിൽനിന്ന് വ്യത്യസ്തമായി, ഭക്ഷണത്തിന്റെ കലോറി, മറ്റ് ഭക്ഷണ അളവുകൾ, കഠിനമായ വ്യായാമങ്ങൾ എന്നിവയിൽ ഈ പുസ്തകം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ഏതു പ്രായക്കാർക്കും, ഓടാനും ചാടാനും വ്യായാമങ്ങൾ ചെയ്യുവാനും കഴിയാത്തവർക്കും, എന്ത് അസുഖമുള്ളവർക്കും ഈ പുസ്തകത്തിലെ കാര്യങ്ങൾ വളരെ എളുപ്പത്തിൽ പിന്തുടരാവുന്നതാണ്.
ആരോഗ്യകരമായ ജീവിതത്തിനുള്ള ഒരു സമ്പൂർണ്ണ വഴികാട്ടിയാണ് എസ്‌കാസോ കോഡ്. ഒരിക്കൽ കൂടി, ഈ യാത്രയിൽ എനിക്ക് വെളിച്ചം പകർന്ന, എന്നെ സഹായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി!
GRINTO DAVY CHIRAKEKKAREN



Manjari, Classical Singer
ഭക്ഷണശീലങ്ങളെക്കുറിച്ചും ജീവിതശൈലീ നന്നാക്കുന്നതിന്റെ ആവശ്യകതെയും കുറിച്ച് ഗ്രിന്റോ ഡേവി കൊടുക്കുന്ന തരത്തിലുള്ള ബോധവൽക്കരണം ജനങ്ങൾക്കു വളരെ ആവശ്യമുള്ള ഒരു കാലഘട്ടമാണിത്
എവിടെപ്പോയാലും ഭക്ഷണം ഒഴിവാക്കലിനെക്കുറിച്ചാണ് സംസാരിക്കുന്നത്.
പക്ഷെ ഗ്രിന്റോ ഡേവിയുമായി ആദ്യം സംസാരിച്ചതിന് ശേഷം, ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു എനിക്ക് വ്യക്തമായി മനസ്സിലായി.
. ഗ്രിന്റോ ഡേവി എഴുതുന്ന എസ്കാസോ കോഡ് എന്ന ഈ പുസ്തകം അതിനായി വളരെയേറെ സഹായിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

Reemi Tomy, Singer
ആദ്യം ഞാൻ വണ്ണം കുറച്ചത് ശ്രീ.ഗ്രിന്റോ ഡേവി നിർദ്ദേശിച്ച ഭക്ഷണരീതികളിലൂടെയാണ്. ആദ്യം എനിക്ക് വർക് ഔട്ടുകൾ ബുദ്ധിമുട്ടായിരുന്നു. ഭക്ഷണരീതികൾ ശരിയാക്കി ഭാരം കുറഞ്ഞുതുടങ്ങിയപ്പോൾത്തന്നെ എനിക്ക് നല്ല ഉന്മേഷം ലഭിച്ചുതുടങ്ങി. 2012 -14 കാലഘട്ടത്തിലാണ് ഞാൻ എസ്കാസോ പ്രോഗ്രാം ചെയ്യുന്നത്.

Shamna Kasim, Actress
ഗ്രിന്റോ ഡേവി വിശദീകരിച്ച് തരുന്ന ഭക്ഷണരീതികൾ പിന്തുടരുവാൻ വളരെ എളുപ്പമുള്ളതും ആരോഗ്യകരവുമാണ്. എനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളൊക്കെ കഴിക്കാൻ സാധിക്കുന്നു എന്നുള്ളതാണ് എന്നെ ഏറ്റവും ആകർഷിച്ചത്.എസ്കാസോ കോഡ് എന്ന പുസ്തകം വളരെയേറെപ്പേർക്ക് ഗുണം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.

Kavya Madhavan
പലരും അമിതവണ്ണം കുറയ്ക്കാൻ വളരെയധികം കഷ്ടപ്പെടുന്നു.. എന്നാൽ എല്ലാറ്റിനുമുപരി മാനസികമായും ശാരീരികമായും ഹെൽത്തി ആയി ഇരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. എങ്ങനെയെങ്കിലും ശരീരഭാരം കുറയ്ക്കുക എന്നതല്ല, ആരോഗ്യത്തോടുകൂടിയിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്ന് ഗ്രിന്റോ ഡേവി മനസ്സിലാക്കി തന്നു. വളരെ ലളിതമായ രീതിയിൽ ശ്രീ.ഗ്രിന്റോ ഡേവി എഴുതി തയ്യാറാക്കുന്ന എസ്കാസോ കോഡ് എന്ന പുസ്തകം, അമിതവണ്ണത്തെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും വ്യായാമങ്ങളെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ മാറുവാനും ശരിയായ അറിവുകൾ ലഭിക്കുവാനും സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

Lakshmipriya, Actress
നമ്മുടെ വിവേകമതികളായ മുത്തശ്ശിമാർ ഒരുക്കി തന്ന ആരോഗ്യ ഭക്ഷണ ശീലത്തിലേക്കുള്ള ഒരു മടക്കയാത്രയാണ് ജി.ഡി.ഡയറ്റ്® നമുക്കായി ഒരുക്കിത്തരുന്നത്. ഓർക്കുക ഒഴിവാക്കൽ അല്ല ഡയറ്റ്. വേണ്ടത് നല്ല രീതിയിൽ ഉൾക്കൊള്ളിയ്ക്കുന്നതാണ്. ഈ മികച്ച ഭക്ഷണ ശീലത്തിലൂടെ നമ്മുടെയും കുടുംബത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുവാൻ ജി.ഡി.ഡയറ്റും എസ്കാസോയും നമ്മെ സഹായിക്കുന്നു. ഇങ്ങനെ ഒരു വഴി നടത്തലിലൂടെ ശ്രീ.ഗ്രിന്റോ ഡേവി ശരിക്കും ചെയ്യുന്നത് ഒരു സാമൂഹിക സേവനം തന്നെയാണ് എന്ന് ഞാൻ ഉറപ്പിച്ചു പറയും. വർഷങ്ങളായി ഞാൻ എസ്കാസോ കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിക്കുന്നു. എസ്കാസോ കോഡ് എന്ന പുസ്തകം നിങ്ങളുടെ എല്ലാവരുടെയും കൈകളിൽ എത്തി സുരക്ഷിത ഭക്ഷണ ശീലത്തിലേക്ക് നയിയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

തടി കുറയ്ക്കാൻ ഭക്ഷണം കുറച്ച് കഴിക്കുന്നവരാണോ നിങ്ങൾ? ഇഷ്ടഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ? വ്യായാമം ചെയ്തില്ലെങ്കിൽ വണ്ണം കുറയ്ക്കാൻ സാധിക്കില്ല എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? എങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. ശരിയായ അളവിൽ, ശരിയായ സമയത്ത്, ശരിയായ ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ തടി കുറയ്‌ക്കാം എന്ന എസ്കാസോ® ജി.ഡി.ഡയറ്റ്® സിദ്ധാന്തത്തിലൂടെയാണ് ഈ പുസ്തകം നിങ്ങളെ കൊണ്ട് പോവുക. ഓർത്തോപീഡിക് ഫിസിയോതെറാപ്പിസ്റ്റും, നുട്രീഷനിസ്റ്റും ഹെൽത്ത് & വെൽനെസ്സ് കോച്ചുമായ ശ്രീ. ഗ്രിന്റോ ഡേവി ചിറക്കേക്കാരൻ തന്റെ വർഷങ്ങളായുള്ള ഗവേഷണത്തിൽ നിന്ന് കണ്ടെത്തിയ അമിതവണ്ണത്തിന്റേയും അനുബന്ധ രോഗങ്ങളുടേയും മൂലകാരണം ഇതിൽ വ്യക്തമായി വരച്ചുകാട്ടിയിരിക്കുന്നു. അമിതവണ്ണം, ഭക്ഷണരീതികൾ, വ്യായാമങ്ങൾ എന്നിവയെകുറിച്ച് കാലങ്ങളായി പിന്തുടരുന്ന തെറ്റിദ്ധാരണകൾ തച്ചുടച്ച് ഓരോ വ്യക്തിയുടേയും നല്ല ആരോഗ്യത്തിലേക്കും, നല്ല ശാരീരിക മാനസിക അവസ്ഥയിലേക്കുമുള്ള ഒരു ഇറങ്ങിച്ചെല്ലൽ ആയിരിക്കും ഈ പുസ്തകം. കാരണം, നല്ല ഭക്ഷണത്തോളം സന്തോഷം മറ്റെന്തിനാണ് നൽകാൻ കഴിയുക...?
Grab Your Copy of ESCASO® CODE at Introductory price of
Rs.899/-
From Amazon & Notionpress.com
ഗ്രന്ഥകർത്താവിനെ കുറിച്ച്
തന്റെ പ്രവർത്തനമേഖല ഫിസിയോതെറാപ്പി ആയിരിക്കെത്തന്നെ അതിനുമപ്പുറം ആരോഗ്യപൂർണ്ണമായ ജീവിതത്തിന്റെ ആവശ്യകത, അഥവാ ശരീര അസ്വാസ്ഥ്യങ്ങൾ ഇല്ലാതെയുള്ള സുഖകരമായ ജീവിതം എന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ആഴത്തിൽ തിരിച്ചറിഞ്ഞ വ്യക്തിയാണ് ശ്രീ ഗ്രിന്റോ ഡേവി ചിറക്കേക്കാരൻ. തന്റെ അറിവും പ്രാവീണ്യവും കൊണ്ട് പോഷകാഹാരങ്ങളേയും ഫിസിയോതെറാപ്പിയും സംയോജിപ്പിച്ച് ജി.ഡി.ഡയറ്റ്® എന്ന മാതൃക രൂപപെടുത്തിയെടുക്കുകയും എസ്കാസോ എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തു.
കാലാകാലങ്ങളായി കേട്ടുപഴകിയ ശരീരഭാരം, അമിതവണ്ണം, ഭക്ഷണക്രമങ്ങൾ, വ്യായാമങ്ങൾ എന്നിവയെ കുറിച്ചുള്ള കെട്ടുകഥകളും തെറ്റിദ്ധാരണകളും ഇല്ലാതാക്കുകയാണ് ശ്രീ ഗ്രിന്റോ ഡേവി പിന്നീട് ചെയ്തത്. പട്ടിണി കിടന്നും, കഠിന വ്യായാമങ്ങൾ ചെയ്തും തടി കുറയാതെ വിഷമിച്ചവരോട് ആവശ്യാനുസരണം ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ അമിതവണ്ണം ഇല്ലാതാക്കാം എന്ന് അദ്ദേഹം തിരുത്തിക്കൊടുത്തു. നല്ല ഭക്ഷണരീതികളിലൂടെ നല്ല ആരോഗ്യം, നല്ല മാനസികാവസ്ഥ, ബുദ്ധിവികാസം, മാനസികസന്തോഷം എന്നിവയെല്ലാം നേടിയെടുക്കാൻ കഴിയും എന്ന ശ്രീ ഗ്രിന്റോയുടെ രീതിയിലൂടെ ഫലം കണ്ടവർ ഒട്ടനവധിയാണ്. അതിൽ ഡോക്ടർമാർ, സിനിമാ സീരിയൽ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ മുതൽ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടേറെപ്പേർ ഉൾപ്പെടുന്നു. അമിതവണ്ണത്തിന് പുറമെ പ്രമേഹം, PCOD, അമിത രക്തസമ്മർദ്ദം , വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമാണ് അവരിലോരോരുത്തരും ശ്രീ ഗ്രിന്റോയിലൂടെ നേടിയത്.
ശ്രീ ഗ്രിന്റോ ഡേവി ഒരു വലിയ ആരോഗ്യ വിപ്ലവത്തിനാണ് ആരംഭം കുറിച്ചത്. നല്ല ആരോഗ്യം എന്നത് കേട്ടുകേൾവി മാത്രമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിലും, ജീവിത സാഹചര്യത്തിലും, ശരിയായ ഭക്ഷണം തന്നെയാണ് ശരിയായ മരുന്ന് എന്ന തിരിച്ചറിവാണ് അദ്ദേഹം നൽകുന്നത്.

Realweightlossdiet.com is part of the ESCASO® GDDiET® a venture of Smart Wellness Private limited. © Copyright 2021 grintodavy. All rights reserved. The material in this site is intended to be of general informational use and is not intended to constitute medical advice, probable diagnosis, or recommended treatments. All products and services featured are selected by our editors. Whether you use this Website as a casual visitor, guest, registered user, licensee, or as a member of our programs, you agree to certain terms which are outlined below Website policies, Terms & Conditions
Offers may be subject to change without notice.
Privacy Policies Terms & Conditions
+91 8089009009
+91 9446069330