top of page

പ്രസവവും അമിതവണ്ണവും

Updated: Oct 12, 2021

എസ്കാസോയിൽ രണ്ടു മൂന്ന് വർഷം മുൻപ് വന്ന ഒരു സ്ത്രീ, അവർ പ്രസവത്തിന് ശേഷം വണ്ണം കുറയ്ക്കാൻ പോയ കഥ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്.. ആ സ്ത്രീയും അവരുടെ അമ്മയും കൂടിയാണ് എസ്കാസോയിൽ കൺസൽറ്റേഷനു വന്നത്. അമ്മയാണ് ആദ്യം സംഭവം പറഞ്ഞു തുടങ്ങുന്നത്. അവരുടെ മകളുടെ, അതായത് കൺസൽറ്റേഷനു വന്നിരിക്കുന്ന സ്ത്രീയുടെ പ്രസവം കഴിഞ്ഞു ഒരു മാസത്തിന് ശേഷം ഒരു ദിവസം രാവിലെ, മകളെ കാണാനില്ല. ഒരു മാസമായ കുട്ടിയെ ആയയെ ഏല്പിച്ചുകൊണ്ടാണ് അവർ പോയിരിക്കുന്നത്. രാവിലെ 7 മണിയായപ്പോൾ മകൾ അമ്മയെ ഫോണിൽ വിളിച്ചു, എന്നിട്ട് പറഞ്ഞു, ഞാൻ വണ്ണം കുറയ്ക്കാൻ ഒരു സ്ഥലത്തു വന്നിരിക്കുകയാണ്, വണ്ണം കുറഞ്ഞിട്ടെ ഇനി തിരിച്ചു വരികയുള്ളു. 'അമ്മ കഞ്ഞിന്റെ കാര്യമൊക്കെ ഓർമിപ്പിച്ചു. പക്ഷെ രക്ഷയൊന്നുമില്ല. വണ്ണം കുറയ്ക്കണം എന്ന ഉറച്ച തീരുമാനത്തിലാണ് ഈ മകൾ. അന്ന് വൈകീട്ട് 6 മണിയോടെ അടുത്ത ഫോൺ കോൾ അമ്മയ്ക്ക് വന്നു. അത് പക്ഷെ ജില്ലാ ആശുപത്രിയിൽ നിന്നായിരുന്നു. അവർ പറഞ്ഞു, മകളെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഡ്രിപ് ഇട്ടിരിക്കുകയാണ്. ഒരു മണിക്കൂർ കഴിഞ്ഞു വന്നാൽ കൊണ്ട് പോകാം. അമ്മ ആശുപത്രിയിൽ പോയി മകളെ വീട്ടിലേയ്ക്ക് തിരിച്ചു കൊണ്ട് വന്നു.


'അമ്മ ഇത്രയും പറഞ്ഞതിന് ശേഷമാണ് ഈ സ്ത്രീ സംസാരിച്ചു തുടങ്ങിയത്. അവർ പറഞ്ഞത്, വണ്ണം കുറയ്ക്കാൻ രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങി ഒരു സ്ഥലത്തെത്തി. അവിടെ ചെന്നപ്പോൾ വെള്ള ഉടുപ്പൊക്കെ കൊടുത്തു അവർ ഇവരെ ടെറസ്സിന്റെ മുകളിൽ കൊണ്ട് നിർത്തി കുറെ വെയിൽ കൊള്ളിച്ചു. വെയിൽ കൊള്ളുന്നത് നല്ലതാണ്. പ്രത്യേകിച്ച് നമ്മുടെയൊക്കെ വിറ്റാമിന് D വളരെ കുറഞ്ഞിരിക്കുന്ന ഈ അവസ്ഥകളിൽ എന്ന് ഞാനും വിചാരിച്ചു. ഒരു മണിക്കൂർ വെയിൽ കൊണ്ടതിന് ശേഷം ഒരു ഗ്ലാസ് പച്ചക്കറി ജ്യൂസ് കുടിക്കാൻ കൊടുത്തു. അതിനു ശേഷം അല്പം വ്യായാമങ്ങളൊക്കെ ചെയ്യിച്ചു. ഉച്ചയ്ക്ക് അല്പം പച്ചക്കറി സലാഡും ജ്യൂസും. പിന്നെ ശരീരത്തിൽ എന്തൊക്കെയോ പുരട്ടി വീണ്ടും വെയിലത്തുതന്നെ. ഇങ്ങനെ സമയം മുൻപോട്ട് പോയി, വൈകിട്ട് 4 മണിയോട് കൂടി തളർന്ന് വീണ ഇവരെ വേഗം തന്നെ ആശുപത്രിയിൽ കൊണ്ടുപോയി ഡ്രിപ് ഇട്ട് കിടത്തി. പിന്നെയാണ് അമ്മയെ വിളിക്കുന്നതും 'അമ്മ വന്ന് വീട്ടിലേയ്ക്ക് തിരിച്ചു കൊണ്ട് പോകുന്നതും.


ഞാൻ അവരോട് ചോദിച്ചു, എന്തിനാണ് വണ്ണം കുറയ്ക്കുന്നത്. എന്തുകൊണ്ടാണ് പ്രസവം കഴിഞ്ഞാൽ വണ്ണം വയ്ക്കുന്നത്? അതൊരു കുറവാണോ? ഒരു വ്യക്തിയുടെ കുറ്റമാണോ? ശരീരത്തെ ശിക്ഷിക്കുകയാണോ വേണ്ടത്? ഒന്നിനും ഉത്തരമില്ല. ശരീരം ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമായി മനസ്സിലാക്കുവാൻ ശ്രമിക്കാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.


എസ്കാസോയിൽ എൻ്റെ അടുത്തു കൺസൽറ്റേഷനു വരുന്ന അമ്മമാർ പ്രത്യേകിച്ച് പുതിയ അമ്മമാർ പറയുന്ന ആദ്യത്തെ കാര്യമാണ്, പ്രസവത്തിന് മുൻപ് അല്ലെങ്കിൽ കല്യാണത്തിന് മുൻപ് ഞാൻ 50 -55 കിലോയെ ഉണ്ടായിരുന്നുള്ളു. പ്രസവത്തിന് ശേഷമാണ് ഞാൻ ഇത്രയുംവണ്ണം വച്ചത്. എത്ര ഡയറ്റ് നോക്കിയാലും ഈ വണ്ണം കുറയുന്നില്ല.

ഒന്നാമതായി മനസ്സിലാക്കേണ്ടത്, ഗർഭധാരണത്തിന് ശേഷം ശരീരഭാരം കൂടുക എന്നത് സാധാരണയായ കാര്യമാണ്. ദൈവം സ്ത്രീകൾക്ക് കൊടുത്തിരിക്കുന്ന ഒരു അനുഗ്രഹമാണ് എന്ന് തന്നെ പറയാം. ഗർഭണിയായിയിരിക്കുമ്പോൾ വയറിന് ചുറ്റും, അരക്കെട്ടും കാലുകളും വണ്ണം കൂടുന്നു. കുട്ടിയുടെ ഭാരം താങ്ങുന്നതിന് വേണ്ടിയാണിത്. പ്രസവത്തിനു ശേഷം ഭക്ഷണശീലങ്ങൾ സാധാരണ നിലയിലാണെങ്കിൽ ഈ ഭാഗങ്ങളിലെ ഭാരം കുറയുകയും പിന്നീട് പുറംഭാഗം, സ്തനങ്ങൾ എന്നിവടങ്ങളിലെ ഭാരം കൂടുകയും ചെയ്യും. കുട്ടിക്ക് മുലയൂട്ടുന്നതിന് ഇത് സഹായിക്കുന്നു. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ഭാരം കൂടുമ്പോൾ ഒരിക്കലും ഭക്ഷണം ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റിങ് ചെയ്യരുത്. ഇത് ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്നു. കൂടുതൽ വണ്ണം വയ്ക്കുന്നതിന് കാരണമാകുകയും ചെയ്യും. മാത്രമല്ല ഭക്ഷണം ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റുകൾ ശരീരത്തിന് ആവശ്യമായ പോഷക ആഹാരം ലഭിക്കാതിരിക്കുന്നുണ് കാരണമാകുകയും ചെയ്യും. അതുകൊണ്ട് എല്ലാ ഭക്ഷണങ്ങളും കഴിച്ചു കൊണ്ടുതന്നെ നല്ല മാറ്റങ്ങൾ ഉണ്ടാക്കുവാൻ ശ്രദ്ധിക്കണം. ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നല്ല ഭക്ഷണങ്ങളാണ് വേണ്ടത് എന്നത് ഒരിക്കലും മറന്ന് പോകരുത്.എസ്കാസോയിൽ വരുന്ന അമ്മമാരോട് ഞാൻ ഒരു കാര്യം ആവർത്തിച്ച് ആവശ്യപ്പെടാറുണ്ട്. നല്ല യഥാർത്ഥ ഭക്ഷണങ്ങൾ കഴിക്കുക. എന്നാൽ ഇത് ശരിക്കും ഗർഭധാരണത്തിന് തയാറെടുക്കുമ്പോഴേ ചെയ്യേണ്ട കാര്യമാണ്. എന്നാൽ നമ്മുടെ നാട്ടിൽ ഡയറ്റ് എന്ന് പറയുന്നത് പട്ടികിടക്കലും, ഡയറ്റ് ചെയ്യുന്നത് വണ്ണമുള്ളവർ മാത്രവുമാണ്. അതുകൊണ്ട് നല്ലൊരു ഭക്ഷണശീലം പരിശീലിക്കുന്നതിന്റെ പ്രാധാന്യം പലപ്പോഴും മനസ്സിലാക്കാറില്ല. വളരെ കുറച്ചുപേർ മാത്രമേ ഗർഭധാരണത്തിന് മുൻപ് നല്ലൊരു ഭക്ഷണശീലം പഠിച്ചെടുക്കണം എന്ന ആവശ്യവുമായി എസ്കാസോയിൽ വരാറുള്ളൂ.


നിങ്ങൾ ഗർഭിണിയാകുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഗർഭിണിയാണെകിലും നല്ലൊരു ഭക്ഷണശീലം നിങ്ങളുടെയും കുട്ടിയുടെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. മാത്രമല്ല ഇത് പ്രസവശേഷം അമ്മയ്ക്കും കുട്ടിയ്ക്കും നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നു. ഒരു കാര്യം പ്രധാനമായി ശ്രദ്ധിക്കുക, യഥാർത്ഥ ഭക്ഷണം കഴിക്കുക.

ധാരാളം മധുരമടങ്ങിയതും, റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളും, ഹൈ ഫ്രക്ടോസ് കോൺ സിറപ്പുകളും, രാസവസ്തുക്കൾ അടങ്ങിയതും, കളറുകൾ അടങ്ങിയതുമായ ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം പാക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് സാരം. ഇത്, ഗർഭസ്ഥശിശുവിന്റെ ആരോഗ്യം വരെ തകരാറിലാക്കുന്നു.


ഗർഭസ്ഥ ശിശുവിൻ്റെ തലച്ചോറിനെ പരിപോഷിപ്പിക്കണമെങ്കിലും, പ്രസവശേഷം കുട്ടി നല്ല ആരോഗ്യമുള്ളവരായിരിക്കണമെങ്കിലും നല്ല ഭക്ഷണക്രമങ്ങൾ, അതായത് നല്ല പ്രോട്ടീൻ, നല്ല കൊഴുപ്പുകൾ, ധാരാളം ഇലക്കറികൾ, പച്ചക്കറികൾ,, തൈര്, മോര്, മുട്ട, മൽസ്യം എന്നിവയെല്ലാം ഉപയോഗിക്കണം.. എന്നാൽ പലപ്പോഴും, വണ്ണം കൂടുമെന്ന് പറഞ്ഞു ഡയറ്റ് നോക്കുന്നു എന്ന പേരിൽ പല സ്ത്രീകളും ഒഴിവാക്കുന്നത് ഇത്തരത്തിലുള്ള നല്ല ഭക്ഷണങ്ങളാണ്. ഇൻഫെക്ഷൻസും, മറ്റ് ഹോർമോൺ തകരാറുകളും വിഷാദരോഗങ്ങളും സ്‌ട്രെസും, ഒഴിവാക്കുന്നതിനും യഥാർത്ഥ ഭക്ഷണത്തെ പോലെ നല്ല മരുന്നില്ല.


സ്ട്രെസ് , ഫുഡ് sensitivities, അലർജികൾ ഇതെല്ലാം ശരീരത്തിലെ മറ്റ് ഹോർമോൺ തകരാറുകൾക്ക് കാരണമാകുന്നു. PCOS, ക്രമം തെറ്റിയ ആർത്തവം, കുട്ടികൾ ഉണ്ടാകാൻ ഉള്ള തടസ്സങ്ങൾ ഇവയ്‌ക്കെല്ലാം അമിതവണ്ണവും മോശമായ ഭക്ഷ്യശീലങ്ങളും കാരണമാണ്. അതുകൊണ്ടു തന്നെ ഇതിനെല്ലാം ചികിത്സകൾ നടത്തുമ്പോൾ നിർബന്ധമായും ഭക്ഷണശീലവും ജീവിതശൈലിയും മെച്ചപ്പെടുത്തണം. എസ്കാസോയിൽ PCOS ഉള്ള പെൺകുട്ടികളെ ധാരാളമായി ഡോക്ടർമാർ റെഫർ ചെയ്യാറുണ്ട്. അവരുടെ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുമ്പോൾ തന്നെ നല്ലൊരു ശതമാനത്തിനും നല്ല മാറ്റങ്ങൾ വരുന്നതായി കാണാറുണ്ട്.


എസ്‍കാസോയിൽ വരുമ്പോൾ സ്ത്രീകളുടെ ബോഡി കോമ്പോസിഷൻ അനാലിസിസും മറ്റ് ആവശ്യമായ രക്ത പരിശോധകളും ഹോർമോൺ ടെസ്റ്റുകളും നടത്തി, അവരുടെ ജീവിതശൈലികളും ഭക്ഷണശീലങ്ങളും പരിശോധിച്ച് ക്രമമായ മാറ്റങ്ങൾ വരുത്തുന്നു. അതിലൂടെ അവരുടെ ഉറക്കം, എനർജി ലെവൽ എന്നിവയിൽ വളരെയധികം മാറ്റമുണ്ടാകും. ഭക്ഷണത്തിൻ്റെ അതും യഥാർത്ഥ ഭക്ഷണത്തിൻ്റെ ശരിയായ പ്രവർത്തനം പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. നല്ല ഭക്ഷണശീലങ്ങളിലൂടെ മാത്രമേ കുറവുള്ള പോഷകാംശങ്ങൾ പുനസ്ഥാപിക്കുവാൻ സാധിക്കുകയുള്ളു.അതുകൊണ്ട് തന്നെ ഞാൻ പറയും സ്ത്രീകൾ അമ്മയാകുവാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ ഒരു വർഷം മുൻപെങ്കിലും നല്ലൊരു ഭക്ഷണശീലം ശീലിച്ചുതുടങ്ങണം. എല്ലാ ഭക്ഷണങ്ങളും ഉൾപെടുത്തിക്കൊണ്ടായിരിക്കണമത്. മാത്രമല്ല ഉറക്കം, മാനസികാരോഗ്യം എന്നിവയും ഒപ്പം മെച്ചപ്പെടുത്തേണ്ടതുണ്ട്. നല്ലൊരു ഭക്ഷണരീതിയിലൂടെ ഇതെല്ലാം തന്നെ ശരിയാകുന്നത് കാണാം. കാരണം നല്ല ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്തും

ഇനി പ്രസവം കഴിഞ്ഞാൽ ഉടനെത്തന്നെ ESCASO® GDDiET® സ്ത്രീകൾക്ക് ആരംഭിക്കാവുന്നതാണ്. പ്രസവം കഴിഞ്ഞാൽ അടുത്തദിവസം മുതൽ തന്നെ നല്ല ഭക്ഷണരീതികൾ പാലിക്കാൻ തയ്യാറാവുക. പലരും പറയും പ്രസവം കഴിഞ്ഞ ഉടനെ ഡയറ്റ് നോക്കരുത്, വണ്ണം കുറയ്ക്കരുത്, കുട്ടിക്ക് പാലുണ്ടാകില്ല എന്നൊക്കെ. വളരെ ശരിയാണ്, കാരണം നമ്മൾ സാധാരണ കണ്ട് ശീലിച്ച ഡയറ്റ് , ഭക്ഷണം ഒഴിവാക്കലാണ്. അതൊരിക്കലും പാടില്ല. എന്നാൽ എസ്കാസോയിൽ എല്ലാ നല്ല ഭക്ഷണങ്ങളും കഴിക്കുന്നതാണ് ഡയറ്റ്. അത് അമ്മയുടെയും കുട്ടിയുടെയും വളർച്ചയ്ക്കും അമിതവണ്ണം കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കും.


EAT CLEAN . അതാണ് ആവശ്യം. അല്ലെർജിക് ആയ ഭക്ഷണങ്ങൾ, proccessed ഫുഡുകൾ എന്നിവയെല്ലാം ഒഴിവാക്കുക. ആവശ്യമായ രക്തപരിശോധനകൾ നടത്തി വിറ്റമിൻസ് കുറവുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം കഴിക്കുക. വിറ്റാമിന് എ, ഡി ബി വിറ്റമിൻസ്, ഫോളിക് ആസിഡ് ഒമേഗ 3 ഫാറ്റി ആസിഡുകൾ ഇവയെല്ലാ പ്രധാനപെട്ടതാണ്


ഓർമ്മിക്കേണ്ട കാര്യങ്ങൾ , അമിതവണ്ണം വേഗത്തിൽ കുറയ്ക്കാൻ ശ്രമിക്കാതിരിക്കുക, അനാവശ്യമായ പൊടികളും ജ്യൂസുകളും, കഠിനമായ വ്യായാമങ്ങളും പട്ടിണി കിടക്കലും ഒഴിവാക്കുക.


പ്രസവശേഷം ശരീരഭാരം കൂടുന്നത് സാധാരണ ഒരു കാര്യമാണെന്ന് മനസിലാക്കുക. സ്വയം കുറ്റപ്പെടുത്താതിരിക്കുക, ശരീരത്തിലുണ്ടായ മാറ്റങ്ങളെ മോശമായി കാണാതിരിക്കുക,സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും പ്രധാനകാര്യമാണ് ഗർഭധാരണവും പ്രസവവും. അതിൽ അഭിമാനിക്കുക. ശരീരത്തെ ശരിയായ രീതിയിൽ സാവധാനം തിരിച്ചുകൊണ്ടുവരിക. സ്ട്രെസ് കൂടുതൽ കൊടുക്കാതിരിക്കുക. പ്രസവത്തിന് ശേഷം ഭാരം കൂടിയത് കാരണം അമിതമായി വ്യായാമം ചെയ്യുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ശരീരത്തെ ശിക്ഷിക്കാതിരിക്കുക. നല്ല ഭക്ഷണവും നല്ല വിശ്രമവും ശരീരത്തിന് കൊടുക്കുക. ആരോഗ്യകരമായ ശരീരവും മനസ്സും മാനസികാരോഗ്യവും ശരിയായ രീതിയിൽ നേടിയെടുക്കുക.


നല്ല ആരോഗ്യം നേരുന്നു.


Grinto Davy Chirakekkaren

Founder ESCASO GDDiET

Orthopaedic Physiotherapist

Clinical Nutritionist

Health & Wellness Coach

Author - ESCASO CODEIt is difficult to live a healthy life and keep your weight under control, especially at this fast pace of life. Most of us don’t know where to manage lifestyle diseases or losing weight.


Grinto Davy is an Orthopaedic physiotherapist, Clinical Nutritionist and Health & Wellness Coach by profession, but he is above all a lifestyle expert. He founded ESCASO® GDDiET® to create awareness about health, nutrition, weight loss and lifestyle, and he is the author of ESCASO CODDE and developed a unique lifestyle program called GDDiET®

ESCASO® GDDiET® is a complete wellness program that helps you create better health habits that help to prevent lifestyle diseases and manage overweight.

എസ്കാസോ പ്രോഗ്രാമുകളെക്കുറിച്ച് കൂടുതൽ അറിയുന്നതിന് +91 8089009009 എന്ന നമ്പറിലേക്ക്വിളിക്കാവുന്നതാണ്.


ഓൺലൈൻ കൺസൽറ്റേഷൻ ബുക്ക് ചെയ്യുന്നതിന് www.realweightlossdiet.com എന്ന വെബ്സൈറ്റ്സന്ദർശിക്കാം.


എസ്കാസോ കോഡ് എന്ന പുസ്തകം നിങ്ങൾക്ക് എല്ലാ ഓൺലൈൻ ബുക്ക് സ്റ്റോറിൽ നിന്നും ലഭ്യമാണ്.

ഫേസ്ബുക് & ഇൻസ്റ്റാഗ്രാം പേജ് : @escasoclub
12,999 views0 comments

Recent Posts

See All
bottom of page